വീ​ണ്ടും ന​ദാ​ൽ വ​സ​ന്തം; തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും മോ​ണ്ടി കാ​ർ​ലോ​യി​ൽ ജേ​താ​വ്
Sunday, April 22, 2018 9:50 PM IST
മോ​ണ്ടി കാ​ർ​ലോ: മോ​ണ്ടി കാ​ർ​ലോ മാ​സ്റ്റേ​ഴ്സ് ടെ​ന്നീ​സ് കി​രീ​ടം ലോ​ക ഒ​ന്നാം ന​ന്പ​ർ റ​ഫേ​ൽ ന​ദാ​ലി​ന്. ഫൈ​ന​ലി​ൽ ജ​പ്പാ​ന്‍റെ കെ​യ് നി​ഷി​കോ​റി​യെ 6-3, 6-2ന് ​തോ​ൽ​പ്പി​ച്ചാ​ണ് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും മോ​ണ്ടി കാ​ർ​ലോ മാ​സ്റ്റേ​ഴ്സ് കി​രീ​ട​മു​യ​ർ​ത്തി​യ​ത്.

സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ 11-ാം മോ​ണ്ടി കാ​ർ​ലോ കി​രീ​ട​മാ​ണ്. 2005 മു​ത​ൽ 2012 വ​രെ ന​ദാ​ലാ​യി​രു​ന്നു ചാ​ന്പ്യ​ൻ. 2013ലെ ​ഫൈ​ന​ലി​ൽ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ന​ദാ​ലി​ന്‍റെ കി​രീ​ട​ക്കു​തി​പ്പി​നു താ​ത്കാ​ലി​ക വി​രാ​മ​മി​ട്ടു. 2014ലും 2015​ലും ന​ദാ​ൽ ഫൈ​ന​ലി​ലെ​ത്തി​യി​ല്ല. 2016 മു​ത​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം മോ​ണ്ടി കാ​ർ​ലോ​യി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്നു.

31 മാ​സ്റ്റേ​ഴ്സ് കി​രീ​ടം നേ​ടി​ക്കൊ​ണ്ട് ന​ദാ​ൽ പു​തി​യ റി​ക്കാ​ർ​ഡും സ്ഥാ​പി​ച്ചു. ഇ​തു​വ​രെ ഒ​ന്നാം ന​ന്പ​ർ താ​രം ജോ​ക്കോ​വി​ച്ചു​മാ​യി മാ​സ്റ്റേ​ഴ്സ് കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ തു​ല്യ​ത പ​ങ്കി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.