ട്രെ​യി​നി​ൽ ഓ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​തെ​ന്നി പാ​ള​ത്തി​ലേ​ക്കു വീ​ണ യു​വാ​വ് മ​രി​ച്ചു
Wednesday, April 25, 2018 11:07 PM IST
പാ​ല​ക്കാ​ട്: സ്റ്റേ​ഷ​നി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക്ക​യ​റ​വേ കാ​ൽ​തെ​ന്നി​വീ​ണ് പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ൽ​പ്പെ​ട്ട യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി മു​ട്ടം പ​ള്ളി​വാ​തു​ക്ക​ൽ അ​ജു തോ​മ​സ് (46) ആ​ണ് മ​രി​ച്ച​ത്. വൈ​കു​ന്നേ​രം നാ​ലി​ന് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​മ്പോ​ഴാ​ണ് സം​ഭ​വം. കാ​ൽ​തെ​ന്നി പ്ലാ​റ്റ് ഫോ​മി​നി​ട​യി​ലൂ​ടെ താ ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ഉ​ട​ൻ​ത​ന്നെ അ​പാ​യ​ച്ച​ങ്ങ​ല​വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി. റെ​യി​ൽ​വേ പോ​ലീ​സെ​ത്തി ഇ​യാ​ളെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.