മൈ​ക്ക് പോം​പി​യോ​യു​ടെ നി​യ​മ​ന​ത്തി​ന് സെ​ന​റ്റ് അം​ഗീ​കാ​രം
Friday, April 27, 2018 7:49 AM IST
വാ​ഷിം​ഗ്ട​ൺ: സി​ഐ​എ മു​ൻ മേ​ധാ​വി മൈ​ക്ക് പോം​പി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കു​ന്ന​തി​ന് സെ​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി. 57 സെ​ന​റ്റ് അം​ഗ​ങ്ങ​ള്‍ നി​യ​മ​ന​ത്തെ അം​ഗീ​ക​രി​ച്ച​പ്പോ​ള്‍ 42 പേ​ര്‍ എ​തി​ര്‍​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഡോ​ണ​ൾ​ഡ് ട്രം​പ് യു​എ​സ് പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം നി​യ​മി​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് പോം​പി​യോ.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് റെ​ക്സ് ടി​ലേ​ഴ്സ​ണെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് പു​റ​ത്താ​ക്കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് യു​എ​സി​ന്‍റെ പു​തി​യ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി പോം​പി​യോ​യെ ട്രം​പ് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത​ത്. റ​ഷ്യ​യോ​ടും ഉ​ത്ത​ര കൊ​റി​യ​യോ​ടു​മു​ള്ള നി​ല​പാ​ട് ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളി​ൽ ടി​ലേ​ഴ്സ​ണും ട്രം​പും ത​മ്മി​ൽ ഭി​ന്ന​ത​ക​ളു​ണ്ടാ​യി​രു​ന്നു.

ഉ​ത്ത​ര​കൊ​റി​യ​യു​മാ​യി ന​ല്ല ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് മു​ൻ​കൈ എ​ടു​ത്ത​ത് പോം​പി​യോ​യാ​ണ്. പോം​പി​യോ ര​ഹ​സ്യ​മാ​യി പ്യോം​ഗ്യാം​ഗ് സ​ന്ദ​ർ​ശി​ച്ച് ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.