കർണാടക വിധാൻ സൗധയ്ക്കു മുന്നിൽ കോൺഗ്രസ്, ജെഡി-എസ് പ്രതിഷേധം
Thursday, May 17, 2018 10:09 AM IST
ബംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്ത്. വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നേതാക്കൾ പ്രതിഷേധ ധർണ നടത്തുകയാണ്.

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഈഗൾട്ടൻ റിസോർട്ടിലുള്ള കോൺഗ്രസിന്‍റെ 76 എംഎൽഎമാരേയും വിധാൻ സൗധയ്ക്ക് മുന്നിലെത്തിച്ചു.

ഇനി എത്താനുള്ള രണ്ട് എംഎൽഎമാർ ഉടൻ എത്തുമെന്നും നേതാക്കൾ അറിയിച്ചു. കോൺഗ്രസ് എംഎൽഎമാർക്ക് പിന്നാലെ ജെഡിഎസ് എംഎൽഎമാരും വിധാൻ സൗധയിലേക്ക് എത്തിയിട്ടുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.