മാന്നാറിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം
Saturday, May 26, 2018 6:17 PM IST
മാന്നാർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം അവസാനിക്കുന്നതിന്‍റെ കൊട്ടിക്കലാശം നടക്കുന്നതിനിടെ മാന്നാറിൽ സംഘർഷം. എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകരാണ് ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.

കൊട്ടിക്കലാശം നടക്കുന്നതിനിടെ പ്രചരണ വാഹനങ്ങൾ കടന്നുപോയത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആർക്കും സാരമായ പരിക്കേറ്റിട്ടില്ല. പോലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിക്കുകയായിരുന്നു.

സംഘർഷത്തിന് പിന്നാലെ കൊട്ടിക്കലാശം അവസാനിപ്പിക്കാൻ പോലീസ് നിർദ്ദേശം നൽകുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.