പ്ര​ഫ. പ​ന്മ​ന രാ​മ​ച​ന്ദ്ര​ന് അ​ന്ത്യാ​ഞ്ജ​ലി
Wednesday, June 6, 2018 7:40 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​റ്റി​ല്ലാ​ത്ത മ​ല​യാ​ള ഭാ​ഷ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ​രി​ശ്ര​മി​ച്ച ഭാ​ഷാ​പ​ണ്ഡി​ത​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ. പ​ന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്ക് അ​ന്ത്യാ​ഞ്ജ​ലി. തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ പൂ​ർ​ണ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ന്ന അ​ന്തി​മ ച​ട​ങ്ങു​ക​ളി​ൽ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത്തു.

വൈ​കു​ന്നേ​രം നാ​ലി​ന് മൂ​ത്ത​മ​ക​ൻ കെ. ​ആ​ർ. ഹ​രീ​ന്ദ്ര​കു​മാ​ർ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യി​രു​ന്ന പ​ന്മ​ന ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 ന് ​വ​ഴു​ത​ക്കാ​ട്ടെ വീ​ട്ടി​ലാ​ണ് അ​ന്ത​രി​ച്ച​ത്. ഭൗ​തി​ക​ദേ​ഹം പ​ക​ൽ വീ​ട്ടു​മു​റ്റ​ത്തു പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​പ്പോ​ൾ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാ​ഹി​ത്യ​രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.