കാ​ർ​ഷി​ക ക​ടാ​ശ്വാ​സം: വാ​യ്പാ കാ​ല​പ​രി​ധി ഉ​യ​ർ​ത്തി
Wednesday, June 6, 2018 9:05 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക ക​ടാ​ശ്വാ​സ​ത്തി​നു പ​രി​ഗ​ണി​ക്കു​ന്ന വാ​യ്പ​യു​ടെ തീ​യ​തി ദീ​ർ​ഘി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ൽ ഒ​ഴി​കെ​യു​ള്ള മ​റ്റു ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്ക് 2011 ഒ​ക്ടോ​ബ​ർ 31 വ​രെ​യെ​ടു​ത്ത കാ​ർ​ഷി​ക വാ​യ്പ​ക​ൾ ക​ടാ​ശ്വാ​സ​ത്തി​നു പ​രി​ഗ​ണി​ക്കും. വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ ക​ടാ​ശ്വാ​സ​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന വാ​യ്പ​ക​ളു​ടെ കാ​ലാ​വ​ധി 2014 മാ​ർ​ച്ച് 31 വ​രെ​യാ​ക്കി​യും ഉ​യ​ർ​ത്തി. വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ 2007 വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്കാ​യി​രു​ന്നു ക​ടാ​ശ്വാ​സം ല​ഭി​ച്ചു വ​ന്ന​ത്.

എ​ന്നാ​ൽ, സം​സ്ഥാ​ന കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​നാ​യി​രു​ന്ന ജ​സ്റ്റീ​സ് കെ.​ആ​ർ. ഉ​ദ​യ​ഭാ​നു ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മാ​സം പൂ​ർ​ത്തി​യാ​യി. പു​തി​യ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ത്ത​തി​നാ​ൽ ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ വാ​യ്പാ കാ​ല​പ​രി​ധി ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​നെ നി​യ​മി​ച്ചി​ല്ല. ഇ​തി​നാ​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.