ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി അ​മി​ത് ഷാ ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, June 6, 2018 10:16 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ശി​വ​സേ​ന ത​ല​വ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മും​ബൈ​യി​ൽ താ​ക്ക​റെ​യു​ടെ ‘മാ​തോ​ശ്രീ’ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​​ഴ്ച. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും അ​മി​ത് ഷാ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സാ​ങ്കേ​തി​ക​മാ​യി മു​ന്ന​ണി​യി​ലു​ണ്ടെ​ങ്കി​ലും ബി​ജെ​പി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​രാ​യ സേ​ന​യെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​പ്പം​നി​ർ​ത്തു​ന്ന​തി​നാ​ണ് ഷാ​യു​ടെ സ​ന്ദ​ർ​ശ​നം. 2014 മു​ത​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന–​ബി​ജെ​പി സ​ഖ്യ​മാ​ണ് അ​ധി​കാ​ര​ത്തി​ൽ. എ​ന്നാ​ൽ ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് എ​ൻ​ഡി​എ മു​ന്ന​ണി‌ ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നു മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് സേ​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2019ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.