ബി​ജെ​പി​ക്കു വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കു​ള്ള അ​വ​സ​രം തു​റ​ന്നു​ന​ൽ​കി; പ്ര​ണാ​ബി​നെ ത​ള്ളി മ​ക​ൾ
Thursday, June 7, 2018 1:35 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് വേ​ദി​യി​ൽ പ്ര​സം​ഗി​ക്കാ​നൊ​രു​ങ്ങു​ന്ന മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യോ​ട് എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ശ​ർ​മി​ഷ്ഠ മു​ഖ​ർ​ജി രം​ഗ​ത്ത്. പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ നാ​ഗ്പു​ർ സ​ന്ദ​ർ​ശ​നം വ്യാ​ജ വാ​ർ​ത്ത​ക​ൾ ച​മ​യ​യ്ക്കാ​നു​ള​ള അ​വ​സ​ര​മാ​ണ് ബി​ജെ​പി​ക്കു തു​റ​ന്നു​ന​ൽ​കി​യ​തെ​ന്നും ഇ​തു ത​ന്‍റെ പി​താ​വ് മ​ന​സി​ലാ​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും ശ​ർ​മി​ഷ്ഠ തു​റ​ന്ന​ടി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഒ​രു​പ​ക്ഷേ മ​റ​ന്നു​പോ​യേ​ക്കാം, പ​ക്ഷേ ദൃ​ശ്യ​ങ്ങ​ൾ ബാ​ക്കി​യു​ണ്ടാ​കും. ആ ​ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം ആ​ർ​എ​സ്എ​സ് നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കും. ബി​ജെ​പി​യു​ടെ വൃ​ത്തി​കെ​ട്ട ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ണാ​ബ് മ​ന​സി​ലാ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്നു- ശ​ർ​മി​ഷ്ഠ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ നാ​ഗ്പു​ർ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ർ​മി​ഷ്ഠ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി ശ​ർ​മി​ഷ്ഠ മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ശ​ർ​മി​ഷ്ഠ മു​ഖ​ർ​ജി രം​ഗ​ത്തു​വ​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വി​ടേ​ണ്ടി​വ​ന്നാ​ൽ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ശ​ർ​മി​ഷ്ഠ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച​ത്തെ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ണാ​ബ് മു​ഖ​ർ​ജി നാ​ഗ്പൂ​രി​ലെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ണാ​ബി​നെ സ്വീ​ക​രി​ച്ചു. ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന വാ​ർ​ഷി​ക പ​രി​ശീ​ല​ന ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യാ​ണു പ്ര​ണാ​ബ് നാ​ഗ്പൂ​രി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​കൂ​ടി​യാ​യ പ്ര​ണാ​ബ് മു​ഖ​ർ​ജി ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ർ ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ണാ​ബി​ന്‍റെ നി​ല​പാ​ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തു പ​റ​യാ​നു​ണ്ടെ​ങ്കി​ലും അ​ത് നാ​ഗ്പൂ​രി​ൽ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.