മു​ഖ്യ​മ​ന്ത്രി​ക്കു വ​ധ​ഭീ​ഷ​ണി; പ്ര​വാ​സി മ​ല​യാ​ളി​യെ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി
Thursday, June 7, 2018 1:46 AM IST
അ​ബു​ദാ​ബി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ പ്ര​വാ​സി മ​ല​യാ​ളി​യെ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. കോ​ത​മം​ഗ​ലം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ നാ​യ​രെ​യാ​ണ് അ​ബു​ദാ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ണ്ണ​ക്ക​ന്പ​നി പി​രി​ച്ചു​വി​ട്ട​ത്. ഇ​യാ​ൾ ഇ​വി​ടെ റി​ഗ്ഗ് സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ൾ പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്തു. ജോ​ലി പോ​യ​തോ​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​ണു താ​ൻ അ​സ​ഭ്യ​പ്ര​യോ​ഗം ന​ട​ത്തി​യ​തെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷി​ച്ച് ഫേ​സ്ബു​ക്കി​ൽ രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.