സിം​ഗ​പ്പു​ർ കൂ​ടി​ക്കാ​ഴ്ച പു​നഃ​സ്ഥാ​പി​ക്കാ​ൻ കിം ​യാ​ചി​ച്ചെ​ന്ന് ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ
Thursday, June 7, 2018 6:01 AM IST
ന്യു​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് റ​ദ്ദാ​ക്കി​യ സിം​ഗ​പ്പു​ർ കൂ​ടി​ക്കാ​ഴ്ച വീ​ണ്ടും ന​ട​ത്തു​ന്ന​തി​നാ​യി ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ യാ​ചി​ച്ചെ​ന്ന് ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ. ഇ​സ്ര​യേ​ലി​ൽ ഒ​രു ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് റൂ​ഡി ഗി​ലി​യാ​നി ഈ ​അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച​ത്. കിം ​മു​ട്ടു​കു​ട്ടി കൈ​കൂ​പ്പി​നി​ന്ന് യാ​ചി​ച്ചു എ​ന്ന് ഗി​ലി​യാ​നി​യു​ടെ പ​രാ​മ​ർ​ശം ഉ​ദ്ധ​രി​ച്ച് ദി ​വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ടു​ത്ത ചൊ​വ്വാ​ഴ്ച സിം​ഗ​പ്പു​ർ സ​മ​യം രാ​വി​ലെ ഒ​ന്പ​തി​നാ​യി​രി​ക്കും ലോ​കം ഉ​റ്റു​നോ​ക്കു​ന്ന കിം- ​ട്രം​പ് കൂ​ടി​ക്കാ​ഴ്ച ആ​രം​ഭി​ക്കു​ക. വേ​ദി സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​ന്നും പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ സെ​ൻ​റോ​സ ദ്വീ​പ് പ്ര​ത്യേ​ക സു​ര​ക്ഷാ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ആ​തി​ഥേ​യ രാ​ജ്യ​മാ​യ സിം​ഗ​പ്പു​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ഇ​വി​ട​ത്തെ ക​പ്പെ​ല്ലാ ഹോ​ട്ട​ൽ ഉ​ച്ച​കോ​ടി​ക്കു വേ​ദി​യാ​കു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

സിം​ഗ​പ്പു​ർ ഉ​ച്ച​കോ​ടി​യി​ൽ​നി​ന്നു പി·ാ​റു​ക​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി ട്രം​പ് കി​മ്മി​നു ക​ത്ത​യ​ച്ച​തു വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഉ​ച്ച​കോ​ടി താ​ൻ റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പി​ന്നീ​ട് ട്രം​പ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.