രാ​ഹു​ലി​ന്‍റെ ഇ​ഫ്താ​റി​ൽ പ്ര​ണാ​ബും; മു​തി​ർ​ന്ന നേ​താ​വി​നെ കൈ​വി​ടാ​തെ കോ​ണ്‍​ഗ്ര​സ്
Thursday, June 14, 2018 1:37 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി ആ​ദ്യ​മാ​യി ന​ട​ത്തി​യ ഇ​ഫ്താ​ർ വി​രു​ന്നി​ൽ മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യും പ​ങ്കെ​ടു​ത്തു. കോ​ണ്‍​ഗ്ര​സ് ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ, വി​രു​ന്നി​നെ​ത്തി​യ പ്ര​ണാ​ബ് രാ​ഹു​ലി​നൊ​പ്പം ഇ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടു​ന്ന​ത്.

നാ​ഗ്പൂ​രി​ൽ ആ​ർ​എ​സ്എ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ ഇ​ഫ്താ​റി​ൽ​നി​ന്നു പ്ര​ണാ​ബി​നെ ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ത​ള്ളി കോ​ണ്‍​ഗ്ര​സ് പ്ര​ണാ​ബി​നെ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡ​ൽ​ഹി താ​ജ് പാ​ല​സ് ഹോ​ട്ട​ലി​ൽ​ന​ട​ന്ന ഇ​ഫ്താ​റി​ൽ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി, ആ​ർ​ജെ​ഡി നേ​താ​വ് മ​നോ​ജ് ഝാ ​എ​ന്നി​വ​ർ പ്ര​തി​പ​ക്ഷ​ത്തു​നി​ന്നു പ​ങ്കെ​ടു​ത്തു. മ​മ​ത ബാ​ന​ർ​ജി​യും മാ​യാ​വ​തി​യും ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ അ​യ​ച്ചു. ജെ​ഡി​എ​സ് നേ​താ​വ് ഡാ​നി​ഷ് അ​ലി​യും വി​രു​ന്നി​നെ​ത്തി.

എ​എ​പി നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് ആ​രും ച​ട​ങ്ങി​നെ​ത്തി​യി​ല്ല. ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ൽ എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.