ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി
Thursday, June 14, 2018 3:21 PM IST
ന്യൂഡൽഹി: വി.എം.സുധീരനും പി.ജെ.കുര്യനും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഇരുവരുടെയും വിമർശനങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. എന്തൊക്കയാണ് നടന്നതെന്ന് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അറിയാമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കുര്യനും സുധീരനും ഉമ്മൻ ചാണ്ടിക്കെതിരേ അതിശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ വ്യക്തി താത്പര്യങ്ങളാണ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാൻ കാരണമെന്നാണ് കുര്യൻ ആരോപിച്ചത്. ഒരുപടി കൂടി കടന്ന് കൂടുതൽ ഗുരുതര ആരോപണങ്ങൾ സുധീരൻ ഉന്നയിച്ചിരുന്നു. ഹൈക്കമാൻഡിനെ മറികടന്നു പോലും ഉമ്മൻ ചാണ്ടി തീരുമാനങ്ങൾ എടുത്തുവെന്ന് സുധീരൻ ആരോപിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.