ക​രി​ഞ്ചോ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു
Thursday, June 14, 2018 3:55 PM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച നാ​ല് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു. മൂ​ന്നു കു​ട്ടി​ക​ളു​ടേ​യും ഒ​രു സ്ത്രീ​യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വെ​ട്ടി​ഒ​ഴി​ഞ്ഞ​വ​ഴി ജു​മാ മ​സ്ജി​ദി​ൽ സം​സ്ക​രി​ച്ച​ത്.



ക​രി​ഞ്ചോ​ല സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ സാ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ൽ​ന(9)​യും സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സും (3) ജാ​ഫ​റി​ന്‍റെ ഏ​ഴ് വ​യ​സു​ള്ള മ​ക​നും അ​ർ​മാ​ന്‍റെ ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ എ​ട്ട് പേ​ർ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​ഞ്ച് വി​ടു​ക​ൾ ഒ​ലി​ച്ചു പോ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.