ബു​ഖാ​രി കാ​ഷ്മീ​ർ സ​മാ​ധാ​ന പോ​രാ​ളി, മരണം വേദനിപ്പിക്കുന്നു: രാ​ഹു​ൽ
Thursday, June 14, 2018 10:13 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ൽ സ​മാ​ധാ​നം പു​ല​രാ​ൻ നി​ര്‍​ഭ​യ​നാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ളാ​യി​രു​ന്നു റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​ർ ഷു​ജാ​ത്അ​ത് ബു​ഖാ​രി​യെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ബു​ഖാ​രി​യു​ടെ വ​ധ​ത്തി​ൽ താ​ൻ വ​ള​രെ ഏ​റെ ദു​ഖി​ത​നാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. നീ​തി​ക്കും സ​മാ​ധാ​ന​ത്തി​നു​മാ​യി നി​ർ​ഭ​യം പോ​രാ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു ബു​ഖാ​രി. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ശ്രീ​ന​ഗ​റി​ൽ പ്ര​സ് കോ​ള​നി​യി​ലെ ത​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ബു​ഖാ​രി​ക്ക് വെ​ടി​യേ​റ്റ​ത്. അ​ക്ര​മി​ക​ൾ തൊ​ട്ട​ടു​ത്തു​നി​ന്നാ​ണ് വെ​ടി​വ​ച്ച​ത്. ഒ​ന്നി​ലേ​റെ വെ​ടി​യു​ണ്ട​ക​ൾ‌ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്ത് തു​ള​ച്ചു​ക​യ​റി. അ​ക്ര​മി​ക​ളെ ത​ടു​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും വെ​ടി​യേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.