രാ​ജ്യ​ത്തി​ന്‍റെ ധ​ന​മ​ന്ത്രി എ​ഴു​ന്നേ​റ്റു നി​ൽ​ക്ക​ണം? പ്ര​ധാ​ന​മ​ന്ത്രി​യോ​ടു കോ​ണ്‍​ഗ്ര​സ്
Monday, June 18, 2018 10:58 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ ധ​ന​മ​ന്ത്രി ആ​രാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ്. ര​ണ്ടു സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ ര​ണ്ടു പേ​രു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ശ​യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ആ​രാ​ണ് ഇ​ന്ത്യ​യു​ടെ ധ​ന​മ​ന്ത്രി ?, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വെ​ബ്സൈ​റ്റ് ഒ​ന്നു പ​റ​യു​ന്നു. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് മ​റ്റൊ​ന്നു പ​റ​യു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വെ​ബ്സൈ​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള​യാ​ൾ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ധ​ന​മ​ന്ത്രി ആ​രാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തോ​ടു വ്യ​ക്ത​മാ​ക്ക​ണം- മ​നീ​ഷ് തി​വാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വെ​ബ്സൈ​റ്റി​ൽ അ​രു​ണ്‍ ജ​യ്റ്റ്ലി​യാ​ണ് ധ​ന​മ​ന്ത്രി​യെ​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പി​യൂ​ഷ് ഗോ​യ​ലാ​ണു ധ​ന​മ​ന്ത്രി. ജ​യ്റ്റ്ലി​യെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​ദേ​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പി​യൂ​ഷ് ഗോ​യ​ലി​നാ​ണു പ്ര​ധാ​ന​മ​ന്ത്രി ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.