ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക തേ​ജ​സ്വി​നി ജീ​വ​നൊ​ടു​ക്കി
Monday, June 18, 2018 11:44 PM IST
വി​ജ​യ​വാ​ഡ: ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യി​രു​ന്ന യു​വ​തി ജീ​വ​നൊ​ടു​ക്കി. തേ​ജ​സ്വി​നി എ​ന്ന യു​വ​തി​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കൃ​ഷ്ണ ജി​ല്ല​യി​ലെ എ​ഡു​പു​ഗ​ളി​ൽ ഞാ​യ​റാ​ഴ്ച ജീ​വ​നൊ​ടു​ക്കി​യ​ത്.

ദാ​ന്പ​ത്യ​ബ​ന്ധ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് ജീ​വ​നൊ​ടു​ക്ക​ലി​നു കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വി​ജ​യ​വാ​ഡ​യി​ൽ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ൽ അ​വ​താ​ര​ക​യാ​യി​രു​ന്നു തേ​ജ​സ്വി​നി. അ​ഞ്ചു വ​ർ​ഷം മു​ന്പാ​യി​രു​ന്നു പ​വ​ൻ​കു​മാ​റു​മാ​യു​ള്ള തേ​ജ​സ്വി​നി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​വ​ർ​ക്ക് ഒ​രു മ​ക​ളു​ണ്ട്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി. മ​ര​ണ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.