വാ​യ്പാ വിവാദം: തോ​മ​സ് പീ​ലി​യാ​നി​ക്ക​ൽ ക​സ്റ്റ​ഡി​യി​ൽ
Tuesday, June 19, 2018 7:41 PM IST
മ​ങ്കൊ​മ്പ് : വാ​യ്പാ ക്രമക്കേട് ആരോപണവുമായി ബ​ന്ധ​പ്പെ​ട്ട് കു​ട്ട​നാ​ട് വി​ക​സ​ന സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ മാ​മ്പു​ഴ​ക്ക​രി​യി​ലെ വി​ക​സ​ന സ​മി​തി ഓ​ഫീ​സി​ൽ നി​ന്നാ​ണ് രാ​മ​ങ്ക​രി പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈഎ​സ്പി വി. ​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ​ക്ക് കൈ​മാ​റി. വാ​യ്പാ ക്രമക്കേട് ആരോപണവുമായി ബ​ന്ധ​പ്പെ​ട്ട് ഫാ. ​പീ​ലി​യാ​നി​ക്കലി​ന് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ചി​ല കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ​റി​വ്. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോധി​ച്ച ശേ​ഷ​മേ അ​റ​സ്റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളു എന്ന് ഡി​വൈഎ​സ്പി അ​റി​യി​ച്ചു.

വിവാദവുമായി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 14 കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിട്ടു​ള്ള​ത്. വെ​ളി​യ​നാ​ട് ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗം റോ​ജോ ജോ​സ​ഫ​ട​ക്കം ആ​റോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​വ​രി​ൽ ചി​ല​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ ആ​ല​പ്പു​ഴ ജി​ല്ലാ കോ​ട​തി ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.