ഓ​സീ​സി​നെ അ​ടി​ച്ചു​കൂ​ട്ടി ഇം​ഗ്ല​ണ്ട്; 6/481..! ഏ​ക​ദി​ന റി​ക്കാ​ർ​ഡ്
Tuesday, June 19, 2018 11:35 PM IST
നോ​ട്ടിം​ഗ്ഹാം: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ സ്വ​ന്തം റി​ക്കാ​ർ​ഡ് തി​രു​ത്തി ഇം​ഗ്ല​ണ്ട്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ആ​റു വി​ക്ക​റ്റി​ന് 481 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ ഇം​ഗ്ല​ണ്ട് ഏ​ക​ദി​ന​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന സ്കോ​റാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ജോ​ണി ബെ​യ​ർ​സ്റ്റോ​യു​ടേ​യും (139) അ​ല​ക്സ് ഹേ​ൽ​സി​ന്‍റെ​യും കി​ടി​ല​ൻ (147) സെ​ഞ്ചു​റി​ക​ളാ​ണ് റ​ൺ​മ​ല ഉ​യ​ർ​ത്താ​ൻ ഇം​ഗ്ല​ണ്ടി​നു സ​ഹാ​യ​ക​മാ​യ​ത്.

ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ എ​തി​രാ​ളി​ക​ളെ ബാ​റ്റിം​ഗി​നു അ​യ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വ​മ്പ​ൻ അ​ടി​ക​ളു​മാ​യി ഇം​ഗ്ലീ​ഷ് ഓ​പ്പ​ണ​ർ​മാ​ർ ക്രീ​സ് വാ​ണ​തോ​ടെ ഓ​സീ​സ് അ​ട​വു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ൽ​വ​ര​ക​ളാ​യി. ആ​ദ്യ വി​ക്ക​റ്റി​ൽ ഇം​ഗ്ലീ​ഷു​കാ​ർ 159 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്.

ഓ​പ്പ​ണ​ർ ജേ​സ​ൺ റോ​യി​യും (82) ബെ​യ​ർ​സ്റ്റോ​യും മെ​ല്ലെ​ത്തു​ട​ങ്ങി ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ 19.3 ഓ​വ​റി​ൽ റ​ൺ ഔ​ട്ടി​ന്‍റെ രൂ​പ​ത്തി​ൽ വി​ല്ല​നെ​ത്തി. ജേ​സ​ൺ റോ​യി പു​റ​ത്ത്. കാ​തു​കു​ത്തി​യ​വ​ൻ​പോ​യാ​ൽ ക​ടു​ക്ക​നി​ട്ട​യാ​ളെ​ത്തു​മെ​ന്ന ചൊ​ല്ലു​പോ​ലാ​യി​രു​ന്നു ഹേ​ൽ​സി​ന്‍റെ വ​ര​വ്. 92 പ​ന്തു​ക​ൾ നേ​രി​ട്ട ഹേ​ൽ​സ് അ​ഞ്ച് സി​ക്സും 16 ഫോ​റു​ക​ളും പ​റ​ത്തി.

ബെ​യ​ർ​സ്റ്റോ​യും അ​ത്ര​യും ത​ന്നെ പ​ന്തി​ൽ അ​ത്ര​യും ത​ന്നെ സി​ക്സ​റു​ക​ളും 15 ഫോ​റു​ക​ളും നേ​ടി. ബെ​യ​ർ​സ്റ്റോ പു​റ​ത്താ​യ ശേ​ഷം എ​ത്തി​യ ബ​ട്‌​ല​ർ​ക്ക് ശോ​ഭി​ക്കാ​നാ​യി​ല്ല. 12 ബോ​ളി​ൽ 11 റ​ൺ​സ് മാ​ത്രം നേ​ടി​യ ബ​ട്‌​ല​ർ റി​ച്ചാ​ർ​ഡ​സ​ണി​നു വി​ക്ക​റ്റ് ന​ൽ​കി മ​ട​ങ്ങി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഓ​യി​ൻ മോ​ർ​ഗ​നാ​ണ് (67) സ്കോ​റിം​ഗ് വേ​ഗം കൂ​ട്ടി​യ​ത്. 30 പ​ന്തി​ൽ ആ​റു സി​ക്സും നാ​ലു ഫോ​റു​മാ​യി​രു​ന്നു മോ​ർ​ഗ​ൻ അ​ടി​ച്ചെ​ടു​ത്ത​ത്.

അ​ടി​യു​ടെ ചെ​റി​യ പെ​രു​നാ​ൾ ന​ട​ത്തി​യ ഇം​ഗ്ല​ണ്ടി​നു അ​വ​സാ​നം ലേ​ശ​മൊ​ന്നു പി​ഴ​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ സ്കോ​ർ 500 ക​ട​ന്നു​പോ​കു​മാ​യി​രു​ന്നു. അ​വ​സാ​ന 30 പ​ന്തി​ൽ ഇം​ഗ്ലീ​ഷ് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ബൗ​ണ്ട​റി ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ൻ​ഡ്രൂ ടൈ ​ഒ​ൻ​പ​ത് ഓ​വ​റി​ൽ 100 റ​ൺ​സാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.