കർണാടക‍യിൽ വാഹനാപകടം; അഞ്ചു പേർ മരിച്ചു
Thursday, June 21, 2018 3:38 AM IST
ബംഗളൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു തമിഴ്നാട് സ്വദേശികൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. വെല്ലൂർ ജില്ലയിലെ അമ്പൂർ ടൗൺ സ്വദേശികളാണ് മരിച്ചത്. ചിത്രദുർഗ്ഗ ജാവനഗൊണ്ടഹള്ളിയിലാണ് അപകടം.

ഗോവയിൽ നിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ടൊയോട്ട ക്വാളിസ് നിറുത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഹിരിയൂർ പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.