റ​ബ​ർ വി​ല​യി​ടി​വ് പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സം​ഘത്തെ നിയോഗിച്ച് കേന്ദ്രം
Friday, June 22, 2018 3:34 PM IST
ന്യൂ​ഡ​ൽ​ഹി: റ​ബ​ർ വി​ല​യി​ടി​വ് പ​ഠി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ. വി​ഷ​യം പ​ഠി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

റ​ബ​ർ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം തോ​ട്ടം, മ​ത്സ്യ​ബ​ന്ധ​നം, ബീ​ഡി തൊഴിലാളികളുടെയും പ്രശ്നങ്ങൾ സ​മി​തി പ​ഠി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം റ​ബ​ർ ഇ​റ​ക്കു മ​തി​ക്കു​ള്ള തു​റുമു​ഖ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് സ​മി​തി​യെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ എ​ല്ലാ തു​റു​മു​ഖ​ങ്ങ​ൾ വ​ഴി​യും സ്വാ​ഭാ​വി​ക റ​ബ​ർ നി​കു​തി ഇ​ല്ലാ​തെ ഇ​റ​ക്കു മ​തി ചെ​യ്യാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. റ​ബ​ർ ഇ​റ​ക്കു​മ​തി​ക്ക് എ​ല്ലാ​ക്കാ​ല​ത്തേ​ക്കും തു​റു​മു​ഖ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. ഇ​തോ​ടെ ചെ​ന്നൈ, മ​ഹാ​രാ​ഷ‌്ട്ര​യി​ലെ ജ​വ​ർ​ലാ​ൽ നെ​ഹ്റു എ​ന്നീ തു​റ​മു​ഖ​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക റ​ബ​ർ ഇ​റ​ക്കു​മ​തി​ക്ക് ഉ​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​വും ഇ​ല്ലാ​തെ​യാ​യി. അ​ഡ്വാ​ൻ​സ് ഓ​ഥ​റൈ​സേ​ഷ​ൻ സ്കീം ​അ​നു​സ​രി​ച്ചാ​ണ് ഇ​റ​ക്കു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത്.

ദേ​ശീ​യ റ​ബ​ർ ന​യം പ​രി​ഷ്ക​രി​ക്കു​ന്പോ​ൾ അ​ഡ്വാ​ൻ​സ് ഓ​ഥ​റൈ​സേ​ഷ​ൻ സ്കീ​മി​ലെ നി​ബ​ന്ധ​ന​ക​ളി​ൽ ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ജ​ന​പ​പ്ര​തി​നി​ധി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.