കാസർഗോട്ട് എംഎൽഎയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു
Friday, June 22, 2018 4:05 PM IST
കാ​സ​ര്‍​ഗോ​ഡ്: അ​ന്ത്യോ​ദ​യ എ​ക്‌​സ്പ്ര​സി​ന് കാ​സ​ര്‍​ഗോ​ട്ട് സ്‌​റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം. കാ​സ​ർ​ഗോ​ട്ട് അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് ച​ങ്ങ​ല​വ​ലി​ച്ച് നി​റു​ത്തി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

പു​തു​താ​യി സ​ര്‍​വീ​സ് ആ​രം​ഭി​ച്ച കൊ​ച്ചു​വേ​ളി-​മം​ഗ​ലാ​പു​രം അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സാ​ണ് എം​എ​ല്‍​എ ച​ങ്ങ​ല വ​ലി​ച്ചു നി​ര്‍​ത്തി​യ​ത്. ട്രെ​യി​ൻ ക​ണ്ണൂ​രി​ൽ​നി​ന്നും കാ​സ​ര്‍​ഗോ​ഡ് എ​ത്തി​യ​പ്പോ​ഴാ​ണ് അ​ക​ത്തു​ണ്ടാ​യി​രു​ന്ന എം​എ​ല്‍​എ ച​ങ്ങ​ല വ​ലി​ച്ച​ത്.

അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ടെ കാ​സ​ര്‍​ഗോ​ട്ടു​കൂ​ടി ക​ട​ന്നു പോ​കു​ന്ന ആ​റോ​ളം എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്ക് ജി​ല്ല​യി​ല്‍ സ്റ്റോ​പ്പി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. പ്ര​ധാ​ന​വ​ണ്ടി​ക​ള്‍​ക്ക് ജി​ല്ല​യി​ല്‍ സ്റ്റോ​പ്പ​നു​വ​ദി​ക്ക​ണ​മെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​രോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ജി​ല്ല​യെ നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്നു അ​രമ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്ന​ത്. ആ​ഴ്ച​യി​ൽ നാ​ല് സ​ർ​വീ​സു​ക​ളാ​ണ് അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സി​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.