ലണ്ടനിലെ യൂസ്റ്റണ്‍ റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം
Saturday, June 23, 2018 4:17 AM IST
ലണ്ടൻ: സെൻട്രൽ ലണ്ടനിലെ യൂസ്റ്റണ്‍ റെയിൽവേ സ്റ്റേഷനു സമീപം വൻ തീപിടിത്തം. ചാൾട്ടണ്‍ സ്ട്രീറ്റിലെ കോഫിഹൗസിലാണ് വെള്ളിയാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

72 അഗ്നിശമനസേനാംഗങ്ങളും 10 ഫയർ എൻജിനുകളും ചേർന്നാണ് തീയണച്ചതെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.