ഹോ​ണ്ട​യു​ടെ ബു​ള്ള​റ്റ്! സെ​ന​ഗ​ലി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ച് ജ​പ്പാ​ൻ
Sunday, June 24, 2018 10:48 PM IST
എ​കാ​തെ​റി​ൻ​ബ​ർ​ഗ്: ര​ണ്ടു ത​വ​ണ മു​ന്നി​ൽ ക​യ​റി​യ സെ​ന​ഗ​ലി​നെ തി​രി​ച്ച​ടി​ച്ച് സ​മ​നി​ല​യി​ൽ ത​ള​ച്ച് ഏ​ഷ്യ​ൻ പ്ര​തി​നി​ധ​ക​ളാ​യ ജ​പ്പാ​ൻ. സെ​ന​ഗ​ലി​നു​വേ​ണ്ടി സാ​ദി​യോ മാ​നെ​യും മൂ​സ വാ​ഗ​യും ഗോ​ൾ നേ​ടി​യ​പ്പോ​ൾ ജ​പ്പാ​നു​വേ​ണ്ടി ഇ​ൻ​നു​യി, കാ​സു​ക്കി ഹോ​ണ്ട എ​ന്നി​വ​ർ സ​മ​നി​ല പി​ടി​ച്ചു.

കൊ​ളം​ബി​യ​യെ അ​ട്ടി​മ​റി​ച്ചെ​ത്തി​യ ജ​പ്പാ​ൻ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രെ നി​ര​ന്ത​രം സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. അ​തി​വേ​ഗ ഗെ​യി​മി​ലൂ​ടെ ക​ളി പി​ടി​ച്ച ജ​പ്പാ​ൻ ഗോ​ളി​ന​ടു​ത്തെ​ത്തി​യെ​ങ്കി​ലും പ​ല​പ്പോ​ഴും ല​ക്ഷ്യം മ​റ​ന്നു. എ​ന്നാ​ൽ സെ​ന​ൽ കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം ഗോ​ളി​ലേ​ക്ക് ല​ക്ഷ്യം വ​ച്ചു. ബോ​ൾ പൊ​സി​ഷ​നി​ൽ 54 ശ​ത​മാ​ന​വു​മാ​യി ജ​പ്പാ​നാ​യി​രു​ന്നു മു​ന്നി​ൽ. എ​ന്നാ​ൽ ഗോ​ളി​ലേ​ക്ക് ല​ക്ഷ്യം വ​ച്ച​ത് കൂ​ടു​ത​ലും സെ​ന​ഗ​ലാ​യി​രു​ന്നു. സെ​ന​ഗ​ൽ ഏ​ഴ് ത​വ​ണ ഗോ​ളി​ലേ​ക്ക് പ​ന്ത് അ​ടി​ച്ചു. ജ​പ്പാ​നാ​വ​ട്ടെ മൂ​ന്നു വ​ട്ട​മാ​ണ് ഗോ​ൾ ല​ക്ഷ്യ​മാ​ക്കി ഷോ​ട്ട് ഉ​തി​ർ​ത്ത​ത്. ഫൗ​ൾ ചെ​യ്യു​ന്ന​തി​ലും സെ​ന​ഗ​ൽ മു​ന്നി​ട്ടു​നി​ന്നു. 14 ഫൗ​ളു​ക​ൾ ന​ട​ത്തി​യ സെ​ന​ഗ​ൽ മൂ​ന്നു മ​ഞ്ഞ​ക്കാ​ർ​ഡും മേ​ടി​ച്ചു.

മാ​നെ 11 ാം മി​നി​റ്റി​ൽ സെ​ന​ഗ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. ഗോ​ൾ​കീ​പ്പ​ർ ത​ട്ടി​ത്തെ​റി​പ്പി​ച്ച പ​ന്ത് മാ​ന​യു​ടെ കാ​ലി​ൽ ത​ട്ടി ഗോ​ളാ​കു​ക​യാ​യി​രു​ന്നു. ഒ​ന്നാം പ​കു​തി​ക്ക് പി​രി​യു​ന്ന​തി​നു മു​മ്പ് ത​ന്നെ 34 ാം മി​നി​റ്റി​ൽ ഇ​ൻ​നു​യി ജ​പ്പാ​നെ ഒ​പ്പ​മെ​ത്തി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ൽ 19 കാ​ര​നാ​യ മൂ​സാ വാ​ഗെ​യി​ലൂ​ടെ സെ​ന​ഗ​ൽ വീ​ണ്ടും മു​ന്നി​ലെ​ത്തി. ബോ​ക്സി​ന്‍റെ ഇ​ട​ത് പാ​ർ​ശ്വ​ത്തി​ൽ​നി​ന്നും ഉ​ള്ളി​ലേ​ക്ക് മാ​നെ ഉ​യ​ർ​ത്തി ന​ൽ​കി​യ പ​ന്ത് പി​ടി​ച്ചെ​ടു​ത്ത് യൂ​സ​ഫ് സ​ബാ​ലി ന​ൽ​കി​യ ക്രോ​സ് മ​നോ​ഹ​ര​മാ​യി വാ​ഗെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. വാ​ഗെ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര ഗോ​ളു​കൂ​ടി​യാ​യി ഇ​ത്. 72–ാം മി​നി​റ്റി​ൽ ഷി​ൻ​ജി ക​വാ​ഗ​യ്ക്കു പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ഹോ​ണ്ട ആ​റു മി​നി​റ്റി​നു​ള്ളി​ൽ ക​ടം​വീ​ട്ടി. ഇ​ൻ​നു​യി ഗോ​ൾ വ​ര​യി​ൽ​നി​ന്നും ന​ൽ​കി​യ ബാ​ക് പാ​സ് ക്ലോ​സ് റേ​ഞ്ച് ഷോ​ട്ടി​ലൂ​ടെ ഹോ​ണ്ട ഗോ​ൾ നേ​ടു​ക​യാ​യി​രു​ന്നു.

മ​ത്സ​രം സ​മ​നി​ല​യി​ലാ​യ​തോ​ടെ ഇ​രു​വ​ർ​ക്കും നാ​ല് പോ​യി​ന്‍റ് വീ​ത​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.