ഹൈ​ദ​രാ​ബാ​ദിൽ വാ​ഹ​നാപ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു
Monday, June 25, 2018 11:23 AM IST
ഹൈ​ദ​രാ​ബാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദിൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ലി​ൻ​ഗാ​ലാ​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ഹൈ​ദ​രാ​ബാ​ദി​ലെ ച​ന്ത​യി​ൽ​നി​ന്നും പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങാ​ൻ പോ​യ പ​ത്തം​ഗ​സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്ത്രീ​ക​ളു​ടെ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.