മ​ധ്യ​പ്ര​ദേ​ശി​ൽ ഗ്രാ​മ​മു​ഖ്യ​ന്‍റെ വീ​ടി​നു മു​ന്നി​ലൂ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​ളി​ത് യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം
Monday, June 25, 2018 5:49 PM IST
ടി​ക​മ​ഗ​ഡ്: മ​ധ്യ​പ്ര​ദേ​ശി​ലെ ടി​ക​മ​ഗ​ഡ് ജി​ല്ല​യി​ൽ ഗ്രാ​മ​മു​ഖ്യ​ന്‍റെ വീ​ടി​നു മു​ന്നി​ലൂ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​ളി​ത് യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം. യു​വാ​വി​നെ ഗ്ര​മ​മു​ഖ്യ​നും മ​റ്റ് നാ​ല് പേ​രും ചേ​ർ​ന്ന് അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ‌​ത്തു​ക​യും ചെ​യ്തു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട് വൈ​റ​ലാ​യി. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ ഗ്രാ​മ​മു​ഖ്യ​നെ​യും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ​യും അ​യ​ൽ​വാ​സി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ടി​ക​മ​ഗ​ഡി​ലെ ധ​രം​പു​ർ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ​മു​ഖ്യ​ൻ ഹെ​മാ​ന്ത് കു​ർ​മി​യാ​ണ് ദ​ളി​ത് യു​വാ​വാ​യ ദ​യാ​രാം അ​ഹി​ർ​വാ​റി​നെ മ​ർ​ദി​ച്ച​ത്. ബൈ​ക്കി​ൽ‌​നി​ന്നും വ​ലി​ച്ച് റോ​ഡി​ലി​ട്ടാ​യി​രു​ന്നു മ​ർ‌​ദ​നം. ഹെ​മാ​ന്തി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​നോ​ദ്, മു​ന്നു, അ​നി​രു​ദ്ധ്, ഇ​വ​രു​ടെ അ​യ​ൽ‌​വാ​സി ദി​നേ​ഷ് യാ​ദ​വ് എ​ന്നി​വ​രും യു​വാ​വി​നെ അ​ക്ര​മി​ക്കാ​ൻ കൂ​ടി. ഇ​നി ഇ​ത്ത​രം സം​ഭ​വം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ദ​യാ​രാ​മി​നെ ഇ​വ​ർ വി​ട്ട​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.