അ​ങ്ങ​നെ പ്ലി​സ്കോ​വ​യും വീ​ണു; വിം​ബി​ൾ​ഡ​ണ്ണി​ൽ ആ​ദ്യ പ​ത്തി​ൽ ഇ​നി​യാ​രു​മി​ല്ല
Monday, July 9, 2018 9:28 PM IST
ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്ണി​ൽ ആ​ദ്യ 10 സീ​ഡി​ലു​ള്ള അ​വ​സാ​ന വ​നി​താ താ​ര​വും പു​റ​ത്ത്. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ഏ​ഴാം സീ​ഡ് ക​രോ​ളി​ന പ്ലി​സ്കോ​വ​യാ​ണ് അ​വ​സാ​നം റാ​ക്ക​റ്റു​വ​ച്ച് കീ​ഴ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. നാ​ലാം റൗ​ണ്ടി​ൽ ഡ​ച്ച് താ​രം കി​കി ബെ​ർ​ട്ട​ൻ​സാ​ണ് പ്ലി​സ്കോ​വ​യെ വീ​ഴ്ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു പ്ലി​സ്കോ​വ​യു​ടെ തോ​ൽ​വി. സ്കോ​ർ: 6-3, 7-6 (7-1).

ആ​ദ്യ സെ​റ്റി​ൽ കാ​ലി​ട​റി​യ പ്ലി​സ്കോ​വ ര​ണ്ടാം സെ​റ്റി​ൽ തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​കി ബ​ർ​ട്ട​ൻ​സ് ടൈ​ബ്രേ​ക്ക​റി​ൽ ജ​യി​ച്ചു​ക​യ​റി. 20 ാം സി​ഡ് കി​കി ബ​ർ​ട്ട​ൻ​സ് വീ​ന​സ് വി​ല്യം​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നാ​ലാം റൗ​ണ്ടി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്നു റൗ​ണ്ട് അ​വ​സാ​നി​ച്ച​പ്പോ​ൾ ത​ന്നെ ആ​ദ്യ 10 സീ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഒ​മ്പ​ത് വ​നി​താ താ​ര​ങ്ങ​ൾ പു​റ​ത്തു​പോ​യി​രു​ന്നു. ലോ​ക ഒ​ന്നാം ന​മ്പ​റും ഒ​ന്നാം സീ​ഡു​മാ​യ സി​മോ​ണ ഹാ​ലി​പ്പും മൂ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്താ​യി​രു​ന്നു.

ഓ​പ്പ​ൺ എ​റ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ടോ​പ് സീ​ഡ് താ​ര​ങ്ങ​ളെ​ല്ലാം ആ​ദ്യ റൗ​ണ്ടു​ക​ളി​ൽ ത​ന്നെ പു​റ​ത്താ​കു​ന്ന​ത്. 1968 മു​ത​ൽ ആ​ദ്യ 10 സീ​ഡു​ക​ളി​ലു​ള്ള നാ​ല് താ​ര​ങ്ങ​ളെ​ങ്കി​ലും നാ​ലാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കു​മാ​യി​രു​ന്നു.

നി​ല​വി​ലെ ചാ​മ്പ്യ​ൻ ഗാ​ർ​ബി​നെ മു​ഗു​റു​സ ര​ണ്ടാം റൗ​ണ്ടി​ൽ ത​ന്നെ പു​റ​ത്താ​യി​രു​ന്നു. ലോ​ക 47 ാം ന​മ്പ​ർ ബെ​ൽ​ജി​യ​ത്തി​ന്‍റെ അ​ലി​സോ​ൺ വാ​ൻ യ്വി​താ​വ്ൻ​കാ​ണ് മു​ഗു​റു​സ​യെ അ​ട്ടി​മ​റി​ച്ച​ത്. വോ​സ്നി​യാ​ക്കി (2) മു​ഗു​റു​സ (3) സ്ലോ​ൺ സ്റ്റി​ഫ​ൻ​സ് (4), എ​ലി​ന സ്വി​റ്റോ​ളി​ന (5), ക​രോ​ളി​ന ഗാ​ർ​സി​യ (6), പെ​ട്രാ ക്വി​റ്റോ​വ (8) വീ​ന​സ് വി​ല്യം​സ് (9), മാ​ഡി​സ​ൺ കീ​സ് (10) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ ആ​ദ്യ സീ​ഡി​ൽ ഉ​ൾ​പ്പെ​ട്ട താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.