ആ​ഗ്ര​യ്ക്കു പു​റ​ത്തു​ള്ള​വ​ർ​ക്ക് താ​ജ്മ​ഹ​ലി​ലെ മോ​സ്കി​ൽ നി​സ്കാ​രം ന​ട​ത്താ​നാ​കി​ല്ല: സു​പ്രീം​കോ​ട​തി
Monday, July 9, 2018 10:39 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗ്ര ന​ഗ​ര​ത്തി​നു പു​റ​ത്തു​ള്ള​വ​ർ​ക്ക് താ​ജ്മ​ഹ​ലി​ന്‍റെ ഉ​ള്ളി​ലെ മോ​സ്കി​ൽ നി​സ്കാ​രം ന​ട​ത്താ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി. ഇ​തു സം​ബ​ന്ധി​ച്ച് ആ​ഗ്ര അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. താ​ജ്മ​ഹ​ൽ ഏ​ഴു ലോ​ക​മ​ഹാ​ത്ഭു​ത​ങ്ങ​ളി​ൽ പെ​ട്ട സ്മാ​ര​ക​മാ​ണ്. പു​റ​മേ നി​ന്നു​ള്ള ആ​ളു​ക​ൾ​ക്ക് മ​റ്റു മോ​സ്കു​ക​ളി​ൽ നി​സ്കാ​രം ന​ട​ത്താ​മെ​ന്നു​മാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ സി​ക്രി, അ​ശോ​ക് ഭൂ​ഷ​ണ്‍ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് പ​റ​ഞ്ഞ​ത്.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ക​ഴി​ഞ്ഞ ജ​നു​വ​രി 24നാ​ണ് ആ​ഗ്ര നി​വാ​സി​ക​ൾ അ​ല്ലാ​ത്ത​വ​ർ താ​ജ്മ​ഹ​ലി​നു​ള്ളി​ലെ മോ​സ്കി​ൽ വെ​ള്ളി​യാ​ഴ്ച നി​സ്കാ​ര​ത്തി​ന് എ​ത്ത​രു​തെ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നെ​തി​രേ താ​ജ്മ​ഹ​ൽ മ​സ്ജി​ദ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഇ​ബ്രാ​ഹിം ഹു​സൈ​ൻ സൈ​ദി​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വ​ർ​ഷം മു​ഴു​വ​ൻ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ താ​ജ്മ​ഹ​ലി​ൽ എ​ത്തു​ന്നു​ണ്ട്. അ​വ​രെ താ​ജ്മ​ഹ​ലി​നു​ള്ളി​ലെ മോ​സ്കി​ൽ നി​സ്കാ​രം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന എ​ഡി​എ​മ്മി​ന്‍റെ ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.