ലൂ​യി​സ് എ​ന്‍റി​ക്വ സ്പെ​യി​ൻ പ​രി​ശീ​ല​ക​ൻ
Tuesday, July 10, 2018 12:00 AM IST
മാ​ഡ്രി​ഡ്: ലോ​ക​ക​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന് രാ​ജി​വ​ച്ച ഫെ​ര്‍​ണാ​ണ്ടോ ഹി​യ​റോ​യ്ക്കു പ​ക​ര​മാ​യി സ്പെ​യി​ൻ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ലൂ​യി​സ് എ​ന്‍റി​ക്വ​യെ നി​യ​മി​ച്ചു. ബാ​ഴ്സ​ലോ​ണ​യു​ടെ മു​ൻ പ​രി​ശീ​ല​ക​നാ​ണ് എ​ന്‍റി​ക്വ. ര​ണ്ടു വ​ര്‍​ഷ​ത്തെ ക​രാ​റി​ലാ​ണ് എ​ന്‍റി​ക്വ​യെ സ്പാ​നി​ഷ് ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ പ​രി​ശീ​ല​ക​നെ ഏ​ക​ക​ണ്ഠ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് സ്പാ​നി​ഷ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് റു​ബി​യ​ലെ​സ് പ​റ​ഞ്ഞു. റ​യ​ലി​ന്‍റെ​യും ബാ​ഴ്സ​യു​ടെ​യും മു​ന്‍ മി​ഡ്ഫീ​ല്‍​ഡ​റാ​ണ് എ​ന്‍റി​ക്വ.

ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് സ്പാ​നി​ഷ് ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍, പ​രി​ശീ​ല​ക​നാ​യി​രു​ന്ന ജു​ല​ന്‍ ലോ​പെ​റ്റേ​ഗി​യെ പു​റ​ത്താ​ക്കി ഫെ​ര്‍​ണാ​ണ്ടോ ഹി​യേ​റോ​യെ പ​രി​ശീ​ല​ക​നാ​ക്കി​യ​ത്. റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ജു​ല​നെ പു​റ​ത്താ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.