ഛത്തീ​സ്ഗ​ഡി​ൽ ഐ​ഇ​ഡി ആ​ക്ര​മ​ണം; ര​ണ്ട് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു
Tuesday, July 10, 2018 1:54 AM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ വി​ദൂ​ര​നി​യ​ന്ത്രി​ത ബോം​ബ് ഉ​പ​യോ​ഗി​ച്ച് (ഐ​ഇ​ഡി) മ​വോ​യി​സ്റ്റു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു. ക​ൻ​കെ​ർ ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബി​എ​സ്എ​ഫ് ജ​വാ​ന്മാ​രാ​യ സ​ന്തോ​ഷ് ല​ഷ്മ​ണ​ൻ, നി​ത്യാ​ന​ന്ത് നാ​യ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ത​ർ​വ​ലി വ​ന​മേ​ഖ​ല​യി​ൽ മ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് സ്ഫോ​ട​നം. മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രു​ന്ന മാ​വോ​യി​സ്റ്റു​ക​ൾ സൈ​നി​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്ന​താ​യി ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ര​മ​ൺ സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.