ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോണ്‍ നിർമാണ ഫാക്ടറി നോയിഡയിൽ
Tuesday, July 10, 2018 5:13 AM IST
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോണ്‍ നിർമാണ ഫാക്ടറി ഇനി ഉത്തർപ്രദേശിലെ നോയിഡയിൽ. സാംസംഗിന്‍റെ നവീകരിച്ച പ്ലാന്‍റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നും ചേർന്ന് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള സാംസംഗിന്‍റെ നിർമ്മാണ യൂണിറ്റിനോട് അനുബന്ധിച്ചാണ് പ്ലാന്‍റിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത്.

4915 കോടി രൂപ മുടക്കിയാണ് സാംസംഗ് പുതിയ പ്ലാന്‍റ് നിർമിച്ചിരിക്കുന്നത്. നിലവിൽ 67 മില്യണ്‍ സ്മാർട്ട് ഫോണുകളാണ് സാംസംഗ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. ഇത് 120 മില്യണായി ഉയർത്താനാണ് പുതിയ തീരുമാനം. ഇരുരാജ്യങ്ങളുടെയും വാണിജ്യരംഗത്തിന് പുതിയ ഫാക്ടറി മുതൽക്കൂട്ടാകുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും മൂണ്‍ ജെ ഇൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.