നെ​ത​ർ​ല​ൻ​ഡ്സിൽ വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി; ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു
Tuesday, July 10, 2018 6:43 AM IST
ഹേ​ഗ്: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നു നെ​ത​ർ​ല​ൻ​ഡ്സി​ലെ ഇ​ന്‍​ദോ​വ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. പ്ര​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സ്കോ​ട്‌ലൻഡിലേക്ക് പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ റ​യ​നെ​യ​ർ വി​മാ​ന​മാ​ണ് ഒ​ഴി​പ്പി​ച്ച​ത്.

ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യു​ള്ള ക​ത്ത് വി​മാ​ന​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്. ഡ​ച്ച് സൈ​നി​ക പോ​ലീ​സ് വി​മാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ സം​ശ​യി​ക്ക​ത്ത​ക്ക​താ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

വി​മാ​ന സ​ർ​വീ​സു​ക​ളൊ​ന്നും ഇ​തു​വ​രെ ത​ട​സ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.