ബെ​യ്ദു സം​വി​ധാ​നം: ഒരു ഉപഗ്രഹം കൂടി ചൈ​ന വി​ക്ഷേ​പി​ച്ചു
Tuesday, July 10, 2018 8:12 AM IST
ബെ​യ്ജിം​ഗ്: ആ​ഗോ​ള ത​ല​ത്തി​ല്‍ ഗ​തി​നി​ര്‍​ണ​യ സം​വി​ധാ​നം വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള ചൈ​ന​യു​ടെ ചു​വ​ടു​ക​ൾ മു​ന്നോ​ട്ടു. പു​തി​യ ബെ​യ്ദു-2 ഗ​തി​നി​ർ​ണ​യ ഉ​പ​ഗ്ര​ഹം കൂ​ടി ചൈ​ന വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. സി​ചു​വാ​ൻ പ്ര​വി​ശ്യ​യി​ലെ സി​ചാ​ങ് ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പു​ല​ർ​ച്ചെ 4.58നാ​ണ് വി​ക്ഷേ​പ​ണം.

ബെ​യ്ദൂ നാ​വി​ഗേ​ഷ​ന്‍ സാ​റ്റ​ലൈ​റ്റ് സി​സ്റ്റം പ​ദ്ധ​തി​യി​ലെ 32-ാം ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​മാ​ണ് ചൈ​ന ന​ട​ത്തി​യ​ത്. ലോം​ഗ് മാ​ർ​ച്ച് 3എ ​റോ​ക്ക​റ്റാ​ണ് ബെ​യ്ദു-2 ഉ​പ​ഗ്ര​ഹ​ത്തെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച​ത്. ലോം​ഗ് മാ​ർ​ച്ച് റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന 280-ാം ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​മാ​യി​രു​ന്നു ഇ​ത്. ‌

2017ൽ ​ബെ​യ്ദു-3 ഉ​പ​ഗ്ര​ഹ സം​വി​ധാ​നം വി​ക​സി​പ്പി​ക്കാ​ൻ ചൈ​ന ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തു​വ​രെ എ​ട്ട് ബെ​യ്ദു-3 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സു​സ്ഥി​ര​മാ​യ ഓ​പ്പ​റേ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്താ​നാ​യി ഒ​രു ബെ​യ്ദു-2 ഉ​പ​ഗ്ര​ഹം കൂ​ടി വി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബെ​യ്ദു പ​ദ്ധ​തി​യു​ടെ ചീ​ഫ് ഡി​സൈ​ന​ർ യാം​ഗ് ഹു​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.