ബാ​ഴ്സ കൈ​വി​ട്ടു; പൗ​ളീ​ഞ്ഞോ തി​രി​കെ ചൈ​ന​യി​ലേ​ക്ക്
Tuesday, July 10, 2018 9:40 AM IST
ബാ​ഴ്സ​ലോ​ണ: ബ്ര​സീ​ൽ സൂ​പ്പ​ർ താ​രം പൗ​ളീ​ഞ്ഞോ സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ​യി​ൽ​നി​ന്നും വീ​ണ്ടും ചൈ​നീ​സ് ക്ല​ബി​ലേ​ക്ക് മാ​റു​ന്നു. ചൈ​നീ​സ് ക്ല​ബ് ഗാം​ഗ്ചോ എ​വ​ർ​ഗ്രാ​ൻ​ഡെ​യി​ലേ​ക്കാ​ണ് വാ​യ്പാ അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ളീ​ഞ്ഞോ തി​രി​ച്ചു​പോ​കു​ന്ന​ത്. ക്ല​ബ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ കൈ​മാ​റ്റ തു​ക വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

നേ​ര​ത്തെ ഗാം​ഗ്ചോ എ​വ​ർ​ഗ്രാ​ൻ​ഡെ​യി​ൽ​നി​ന്നാ​ണ് പൗ​ളീ​ഞ്ഞോ ബാ​ഴ്സ​യി​ൽ എ​ത്തി​യ​ത്. ലാ ​ലി​ഗ​യി​ലെ ചാ​മ്പ്യ​ൻ ക്ല​ബി​നു​വേ​ണ്ടി 34 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി ഒ​മ്പ​ത് ഗോ​ളു​ക​ളാ​ണ് പൗ​ളീ​ഞ്ഞോ നേ​ടി​യ​ത്. ഇ​രു​പ​ത്തൊ​ൻ​പ​തു​കാ​ര​നാ​യ പൗ​ളീ​ഞ്ഞോ​യ്ക്കു ലോ​ക​ക​പ്പി​ൽ തി​ള​ങ്ങാ​നാ​യി​രു​ന്നി​ല്ല. വ​രു​ന്ന സീ​സ​ണി​ൽ ബാ​ഴ്സ​യു​ടെ ആ​ദ്യ ഇ​ല​വ​നി​ൽ സ്ഥാ​നം സം​ശ​യ​ത്തി​ലാ​യ​തോ​ടെ​യാ​ണ് താ​രം ലാ ​ലി​ഗ വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.