ഹ​ർ​മ​ൻ പ്രീ​തി​ന്‍റെ ബി​രു​ദം വ്യാ​ജം; ജോ​ലി​യി​ൽ​നി​ന്നും ത​രം​താ​ഴ്ത്തി
Tuesday, July 10, 2018 10:52 AM IST
ച​ണ്ഡി​ഗ​ഡ്: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​നാ​യി​ക ഹ​ർ​മ​ൻ പ്രീ​ത് കൗ​ർ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജോ​ലി​യി​ൽ​നി​ന്നും ത​രം​താ​ഴ്ത്തി. പ​ഞ്ചാ​ബ് പൊ​ലീ​സി​ൽ ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ടാ​യി​രു​ന്ന (ഡി​എ​സ്പി) ഹ​ർ​മ​ൻ പ്രീ​ത് കൗ​റി​നെ കോ​ൺ​സ്റ്റ​ബി​ൾ ആ​യാ​ണ് ത​രം​താ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല് മാ​സം മു​മ്പാ​ണ് അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വാ​യ ഹ​ർ​മ​ൻ പ്രീ​തി​നെ ഡി​എ​സ്പി​യാ​യി പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്.

ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടും സ​ർ​ക്കാ​ർ കാ​യി​ക താ​ര​ത്തോ​ട് മൃ​ദു​സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് ത​നി​ക്ക് അ​റി​യു​മാ​യി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ച് ഹ​ർ​മ​ൻ പ്രീ​തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് താ​ര​ത്തി​നെ​തി​രെ മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​തെ ത​രം​താ​ഴ്ത്ത​ൽ മാ​ത്രം ഉ​ണ്ടാ​യ​ത്.

ചൗ​ദ​രി ച​ര​ൺ സിം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദം ല​ഭി​ച്ചെ​ന്നാ​യി​രു​ന്നു ഹ​ർ​മ​ൻ പ്രീ​ത് നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

പ​രി​ശീ​ല​ക​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​നം നേ​ടി​ത്ത​ന്ന​ത്. ഇ​വി​ടെ പ​രീ​ക്ഷാ ന​ട​പ​ടി​ക​ൾ വെ​ള​രെ അ​യ​ഞ്ഞ രീ​തി​യി​ലാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ത​നി​ക്ക് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. എ​ന്നാ​ൽ ഇ​ത് വ്യാ​ജ​മാ​ണെ​ന്നു​ള്ള സൂ​ച​ന​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല- അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

നേ​ര​ത്തെ​യും ഹ​ർ​മ​ൻ​പ്രീ​ത് പ​ഞ്ചാ​ബ് പോ​ലീ​സി​ൽ ആ​യി​രു​ന്നു. പി​ന്നീ​ടു റെ​യി​ൽ​വേ​യി​ൽ ചേ​ർ​ന്നു. ലോ​ക​ക​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന് ഹ​ർ​മ​ൻ പ്രീ​തി​നു വീ​ണ്ടും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി മി​ക​ച്ച ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു. റെ​യി​ൽ​വേ​യു​മാ​യി നി​ശ്ചി​ത കാ​ല ക​രാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തി​നെ​ത്തു​ട​ർ​ന്നു നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വു ന​ൽ​കി​യാ​ണ് ഡി​എ​സ്പി​യാ​യി നി​യ​മ​നം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.