ആ​ന്ധ്ര​യി​ലെ സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ വി​ഷ​വാ​ത​ക ചോ​ർ​ച്ച; ആ​റ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Thursday, July 12, 2018 8:31 PM IST
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ വി​ഷ​വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ആ​റ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. അ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ്വ​കാ​ര്യ സ്റ്റീ​ൽ ഫാ​ക്ട​റി​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​റ്റ​കൂ​റ്റ​പ്പ​ണി​ക​ൾ​ക്കു ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വി​ഷ​വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ണ്ടു പേ​ർ സം​ഭ​വ സ്ഥ​ല​ത്തും നാ​ലു പേ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ശേ​ഷ​വു​മാ​ണ് മ​രി​ച്ച​ത്. കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് വാ​ത​ക​മാ​ണ് ചോ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.