ഇ​ന്ത്യ​യി​ലെ​ത്തി​യ ബ്രി​ട്ടീ​ഷ് എം​പി​യെ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കാ​തെ മ​ട​ക്കി അ​യ​ച്ചു
Thursday, July 12, 2018 8:40 PM IST
ന്യൂ​ഡ​ൽ​ഹി: വീ​സ​യി​ലെ വ്യ​വ​സ്ഥ തെ​റ്റി​ച്ചു വ​ന്ന ബ്രി​ട്ടീ​ഷ് എം​പി​യെ ഇ​ന്ത്യ​യി​ൽ കാ​ലു കു​ത്താ​ൻ അ​നു​വ​ദി​ക്കാ​തെ തി​രി​ച്ചു ക​യ​റ്റി വി​ട്ടു. ബു​ധ​നാ​ഴ്ച രാ​ത്രി ഡ​ൽ​ഹി ഇ​ന്ദി​രാ ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ബ്രി​ട്ടീ​ഷ് ഹൗ​സ് ഓ​ഫ് ലോ​ർ​ഡ്സി​ലെ അം​ഗം ലോ​ർ​ഡ് അ​ല​ക്സാ​ണ്ട​ർ കാ​ർ​ലൈ​ലി​നെ​യാ​ണ് ഇ​ന്ത്യ തി​രി​ച്ച​യ​ച്ച​ത്.

ബം​ഗ്ലാ​ദേ​ശ് ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​ണി​യാ​ൾ. ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി​ക്കും ഖാ​ലി​ദ സി​യ​ക്കു​മെ​തി​രേ പ്ര​ച​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രേ ഡ​ൽ​ഹി​യി​ൽ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്താ​നാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്.

എ​ന്നാ​ൽ, ഇ​യാ​ൾ അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന വീ​സ​യി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു ഡ​ൽ​ഹി​യി​ൽ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്താ​നാ​യി​രു​ന്നു കാ​ർ​ലൈ​ലി​ന്‍റെ പ​രി​പാ​ടി. ധാ​ക്ക​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഡ​ൽ​ഹി​യി​ൽ പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച​തെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.