മ​ദ​ർ തെ​രേ​സ​യ്ക്കെ​തി​രെ ആ​ർ​എ​സ്എ​സ്; ഭാ​ര​ത​ര​ത്നം തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Thursday, July 12, 2018 8:53 PM IST
ന്യൂ​ഡ​ൽ​ഹി: മ​ദ​ർ തെ​രേ​സ​യു​ടെ ഭാ​ര​ത​ര​ത്ന പു​ര​സ്കാ​രം തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​ആ​ർ​എ​സ്. റാ​ഞ്ചി​യി​ലെ മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ആ​ശ്ര​മ​ത്തി​ൽ​നി​ന്നും കു​ട്ടി​ക​ളെ വി​റ്റ​താ​യു​ള്ള വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ർ​എ​സ്എ​സ് നേ​താ​വ് രാ​ജീ​വ് തു​ളി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആ​ർ​എ​സ്എ​സി​ന്‍റെ ഡ​ൽ​ഹി പ്ര​ചാ​ർ പ്ര​മു​ഖാ​ണ് ഇ​യാ​ൾ. ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ ഭാ​ര​ത​ര​ത്ന​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മ​ദ​ർ തെ​രേ​സ​യ്ക്കു 1980 ൽ ​ആ​ണ് ഭാ​ര​ത​ര​ത്നം ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ച​ത്. അ​വ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ആ​രോ​പ​ണം സ​ത്യ​മാ​ണെ​ന്നു തെ​ളി​ഞ്ഞാ​ൽ പു​ര​സ്കാ​രം തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും രാ​ജീ​വ് തു​ളി പ​റ​ഞ്ഞു. മ​ദ​ർ തെ​രേ​സ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി ഒ​രി​ക്ക​ൽ പോ​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യോ​ട് പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യെ ബി​ജെ​പി ല​ക്ഷ്യം വ​യ്ക്കു​ക​യും ദ്രോ​ഹി​ക്കു​ക​യു​മാ​ണെ​ന്ന് മ​മ​ത പ​റ​ഞ്ഞു. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി മ​ദ​ർ തെ​രേ​സ സ്വ​ന്തം നി​ല​യി​ൽ ആ​രം​ഭി​ച്ച​താ​ണ്. ഇ​പ്പോ​ഴും ഈ ​സ്ഥാ​പ​ന​ത്തെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. സ്ഥാ​പ​ന​ത്തി​ന്‍റെ ദു​ഷി​പ്പി​ക്കാ​ൻ പ​ക​യോ​ടെ​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​ന്യാ​സ്ത്രീ​ക​ളെ ല​ക്ഷ്യം​വ​യ്ക്കു​ക​യാ​ണ്. ബി​ജെ​പി ആ​രെ​യും ബാ​ക്കി​വ​യ്ക്കി​ല്ല. ഇ​ത് ശ​ക്ത​മാ​യ അ​പ​ല​പി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​ർ​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി മു​ന്നോ​ട്ടു​പോ​ക​ട്ടെ​യെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ആ​രെ​ങ്കി​ലും കു​റ്റം ചെ​യ്താ​ൽ അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​ക​ണം. എ​ന്നാ​ൽ മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി മോ​ശ​മാ​ണെ​ന്ന് പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.