മാ​പ്പു ന​ൽ​കൂ, നി​വൃ​ത്തി​കേ​ടു​കൊ​ണ്ടാ​ണ്; മോ​ഷ്ടി​ച്ച സ്വ​ർ​ണം തി​രി​കെ​വ​ച്ച് ക​ള്ള​ൻ
Thursday, July 12, 2018 9:13 PM IST
അ​ന്പ​ല​പ്പു​ഴ(​ആ​ല​പ്പു​ഴ): മാ​പ്പു ന​ൽ​കു​ക, നി​വൃ​ത്തി​കേ​ടു​കൊ​ണ്ടു സം​ഭ​വി​ച്ച​താ​ണ്, ഇ​നി ഇ​ങ്ങ​നെ ഒ​രു കാ​ര്യം ചെ​യ്യി​ല്ല..! ക​രു​മാ​ടി സ്വ​ദേ​ശി മ​തി​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ ഗേ​റ്റി​ൽ രാ​വി​ലെ ക​ണ്ട ക​ത്തി​ലെ വ​രി​ക​ളാ​ണി​ത്.

ത​ക​ഴി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ സ​ര​സ്വ​തി​യി​ൽ മ​തി​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു മോ​ഷ്ടി​ച്ച സ്വ​ർ​ണം മാ​പ്പ് എ​ഴു​തി​വ​ച്ചു മോ​ഷ്ടാ​വ് തി​രി​ച്ചു ന​ൽ​കി​യ​താ​ണു സം​ഭ​വം. ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ട്ടു​കാ​ർ ഒ​രു ക​ല്യാ​ണ​ത്തി​നു ബ​ന്ധു വീ​ട്ടി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. കു​ട്ടി​ക​ളു​ടെ ഒ​ന്ന​ര​പ്പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ണു മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. അ​ടു​ക്ക​ള വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണം എ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​തി​കു​മാ​ർ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ര​വെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണു മാ​പ്പു പ​റ​ഞ്ഞു​ള്ള എ​ഴു​ത്തി​നൊ​പ്പം സ്വ​ർ​ണ​വും ക​ണ്ടു​കി​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.