ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പെ മ​ഹാ​സ​ഖ്യ​ത്തി​നു സാ​ധ്യ​ത​യി​ല്ലെ​ന്ന് യെ​ച്ചൂ​രി
Thursday, July 12, 2018 9:29 PM IST
കോ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പെ ബി​ജെ​പി​ക്കെ​തി​രാ​യ മ​ഹാ​സ​ഖ്യ​ത്തി​നു സാ​ധ്യ​ത​യി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം മാ​ത്ര​മേ അ​ത്ത​ര​മൊ​രു സ​ഖ്യ​ത്തി​നു സാ​ധ്യ​ത​യു​ള്ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ഇ​ന്ത്യ​യി​ൽ ഒ​രു ത​ര​ത്തി​ലു​മു​ള്ള മ​ഹാ​സ​ഖ്യ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യി​ല്ല. കാ​ര​ണം ന​മ്മു​ടെ രാ​ജ്യ​ത്തെ വൈ​വി​ധ്യ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തേ അ​വ​സ്ഥ‍​യാ​യി​രു​ന്നു 1996 ൽ ​സ​ഖ്യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​പ്പോ​ഴും 2004 ൽ ​ഒ​ന്നാം യു​പി​എ രൂ​പീ​ക​രി​ച്ച​പ്പോ​ഴു​മു​ണ്ടാ​യി​രു​ന്ന​ത്. കേ​ന്ദ്ര​ത്തി​ലെ ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​നെ തു​ര​ത്താ​ൻ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ ത​യാ​റാ​ണ്. എ​ന്നാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം മാ​ത്ര​മേ ബ​ദ​ൽ മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​വു.

പ്ര​ദേ​ശി​ക മ​തേ​ത​ര ക​ക്ഷി​ക​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഒ​ന്നി​ക്കും. മ​തേ​ത​ര സ​ഖ്യ​ത്തി​ൽ സി​പി​എം ഭാ​ഗ​മാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള പി​ന്തു​ണ ത​ന്‍റെ പാ​ർ​ട്ടി ന​ൽ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. 1989, 1996, 2004 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ ര​ഹ​സ്യ​ധാ​ര​ണ​യു​ണ്ടെ​ന്നും യെ​ച്ചൂ​രി ആ​രോ​പി​ച്ചു. തൃ​ണ​മൂ​ലി​ന്‍റെ ബ​ജെ​പി​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ വി​ശ്വാ​സ്യ​ത​യി​ല്ല. മോ​ദി സ​ർ​ക്കാ​രി​ൽ​നി​ന്നും ഇ​ന്ത്യ​യേ​യും മ​മ​ത സ​ർ​ക്കാ​രി​ൽ​നി​ന്നും ബം​ഗാ​ളി​നെ​യും ര​ക്ഷി​ക്കു​ക എ​ന്ന​താ​വും സി​പി​എം മ​ദ്രാ​വാ​ക്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.