25/6..! കു​ൽ​ദീ​പ് മാ​സ്മ​രി​ക​ത​യി​ൽ ഇം​ഗ്ല​ണ്ട് വീ​ണു; ഇ​ന്ത്യ​യ്ക്കു ജ​യി​ക്കാ​ൻ 269 റ​ണ്‍​സ്
Thursday, July 12, 2018 9:37 PM IST
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 269 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ഒ​രു പ​ന്തു ബാ​ക്കി​നി​ൽ​ക്കെ 268 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ മാ​സ്മ​രി​ക പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ കു​റ​ഞ്ഞ സ്കോ​റി​ൽ ഒ​തു​ക്കി​യ​ത്. കു​ൽ​ദീ​പ് 10 ഓ​വ​റി​ൽ 25 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ് നേ​ടി.

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ഇം​ഗ്ല​ണ്ടി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​ർ ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ഇം​ഗ്ലീ​ഷ് സ്കോ​ർ ബോ​ർ​ഡ് കു​തി​ച്ചു. 10 ഓ​വ​ർ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 73 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്. 11-ാം ഓ​വ​റി​ൽ കു​ൽ​ദീ​പ് യാ​ദ​വി​നെ ബൗ​ളിം​ഗി​നു വി​ളി​ച്ച കോ​ഹ്ലി​യു​ടെ ത​ന്ത്രം ഫ​ലി​ച്ചു. ഒ​ന്പ​തു റ​ണ്‍​സി​നി​ടെ മൂ​ന്ന് ഇം​ഗ്ലീ​ഷ് മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ പു​റ​ത്ത്. ജേ​സ​ണ്‍ റോ​യി(38), ജോ ​റൂ​ട്ട്(3), ജോ​ണി ബെ​യ​ർ​സ്റ്റോ(38) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കു​ൽ​ദീ​പി​ന്‍റെ ഇ​ര​ക​ളു​ടെ സം​ഭാ​വ​ന.

ഓ​യി​ൻ മോ​ർ​ഗ​നും ബെ​ൻ സ്റ്റോ​ക്സും ചേ​ർ​ന്ന് ഇം​ഗ്ല​ണ്ടി​നെ നൂ​റു​ക​ട​ത്തി​യ​തി​നു പി​ന്നാ​ലെ യു​സ്വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ ഇ​ര​യാ​യി മോ​ർ​ഗ​ൻ മ​ട​ങ്ങി. തു​ട​ർ​ന്നെ​ത്തി​യ ജോ​സ് ബ​ട്ല​ർ​ക്കൊ​പ്പം സ്റ്റോ​ക്സ് പി​ടി​ച്ചു​നി​ന്ന​തോ​ടെ ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി. അ​ഞ്ചാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 93 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​ടു​വി​ൽ 51 പ​ന്തി​ൽ 53 റ​ണ്‍​സെ​ടു​ത്ത ജോ​സ് ബ​ട്ല​റി​നെ പു​റ​ത്താ​ക്കി കു​ൽ​ദീ​പ് സ​ഖ്യം പൊ​ളി​ച്ചു. പി​ന്നാ​ലെ സ്റ്റോ​ക്സി​നെ​യും കു​ൽ​ദീ​പ് മ​ട​ക്കി അ​യ​ച്ചു. 103 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു സ്റ്റോ​ക്സി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി. ഡേ​വി​ഡ് വി​ല്ലി​യെ​കൂ​ടി പു​റ​ത്താ​ക്കി കു​ൽ​ദീ​പ് വി​ക്ക​റ്റ് നേ​ട്ടം ആ​റാ​ക്കി ഉ​യ​ർ​ത്തി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പൊ​രു​തി​യ മോ​യി​ൻ അ​ലി(24), ആ​ദി​ൽ റ​ഷീ​ദ് (22) എ​ന്നി​വ​ർ ചേ​ർ​ന്ന് ഇം​ഗ്ല​ണ്ടി​നെ 250 ക​ട​ത്തി. ഉ​മേ​ഷ് യാ​ദ​വ് ര​ണ്ടും യു​സ്വേ​ന്ദ്ര ചാ​ഹ​ൽ ഒ​ന്നും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.