ഫോ​ർ​മ​ലി​ൻ മ​ത്സ്യ​വി​ല്പ​ന: ഗോ​വ​ൻ മ​ത്സ്യ​വി​പ​ണി​ക​ളി​ൽ വ്യാ​പ​ക റെ​യ്ഡ്
Thursday, July 12, 2018 11:24 PM IST
പ​നാ​ജി: ഫോ​ർ​മ​ലി​ൻ പ്ര​യോ​ഗ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗോ​വ​യി​ലെ മീ​ൻ ച​ന്ത​ക​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ന​ഗം റെ​യ്ഡ് ന​ട​ത്തി. ഗോ​വ​യു​ടെ ദ​ക്ഷി​ണ, ഉ​ത്ത​ര മേ​ഖ​ല​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

17 ട്ര​ക്കു​ക​ളി​ൽ​നി​ന്നു​ള്ള മീ​ൻ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​നാ​സം​ഘം ശേ​ഖ​രി​ച്ചു. ഇ​തി​ൽ ഒ​ഡീ​ഷ​യി​ൽ​നി​ന്നു​ള്ള ട്ര​ക്കു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ അം​ശം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ ഫു​ഡ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സം​ഘം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഫോ​ർ​മ​ലി​ന്‍റെ അം​ശ​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണു സൂ​ച​ന.

ഇ​തേ​തു​ട​ർ​ന്ന് ശേ​ഖ​രി​ച്ചി​ട്ടു​ള്ള രാ​സ​വ​സ്തു ക​ല​ർ​ന്ന മ​ത്സ്യം വി​ല്പ​ന ന​ട​ത്ത​രു​തെ​ന്ന് മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. വി​ശ​ദ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തു​വ​രെ വി​ല്പ​ന നി​യ​ന്ത്രി​ക്കാ​നാ​ണു നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.