കു​ൽ​ദീ​പ് എ​റി​ഞ്ഞു​വീ​ഴ്ത്തി, രോ​ഹി​ത് അ​ടി​ച്ചൊ​തു​ക്കി; സ​ന്പൂ​ർ​ണ ആ​ധി​പ​ത്യ​വു​മാ​യി കോ​ഹ്ലി​പ്പ​ട
Friday, July 13, 2018 12:08 AM IST
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കു ത​ക​ർ​പ്പ​ൻ വി​ജ​യം. ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും സ​ന്പൂ​ർ​ണ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റി​നാ​ണു വി​ജ​യി​ച്ച​ത്. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 269 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 40.1 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ബൗ​ളിം​ഗി​ൽ ആ​റു വി​ക്ക​റ്റ് നേ​ട്ട​വു​മാ​യി കു​ൽ​ദീ​പ് യാ​ദ​വ് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത​പ്പോ​ൾ, ബാ​റ്റിം​ഗി​ൽ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി രോ​ഹി​ത് ശ​ർ​മ (114 പ​ന്തി​ൽ 137*) യും ​അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി (75) യും ​ഇ​ന്ത്യ​യെ മു​ന്നി​ൽ​നി​ന്നു ന​യി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ഒ​രു പ​ന്തു ബാ​ക്കി​നി​ൽ​ക്കെ 268 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ മാ​സ്മ​രി​ക പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ കു​റ​ഞ്ഞ സ്കോ​റി​ൽ ഒ​തു​ക്കി​യ​ത്. കു​ൽ​ദീ​പ് 10 ഓ​വ​റി​ൽ 25 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ് നേ​ടി.

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ഇം​ഗ്ല​ണ്ടി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​ർ ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ഇം​ഗ്ലീ​ഷ് സ്കോ​ർ ബോ​ർ​ഡ് കു​തി​ച്ചു. 10 ഓ​വ​ർ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 73 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്. 11-ാം ഓ​വ​റി​ൽ കു​ൽ​ദീ​പ് യാ​ദ​വി​നെ ബൗ​ളിം​ഗി​നു വി​ളി​ച്ച കോ​ഹ്ലി​യു​ടെ ത​ന്ത്രം ഫ​ലി​ച്ചു. ഒ​ന്പ​തു റ​ണ്‍​സി​നി​ടെ മൂ​ന്ന് ഇം​ഗ്ലീ​ഷ് മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ പു​റ​ത്ത്. ജേ​സ​ണ്‍ റോ​യി(38), ജോ ​റൂ​ട്ട്(3), ജോ​ണി ബെ​യ​ർ​സ്റ്റോ(38) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കു​ൽ​ദീ​പി​ന്‍റെ ഇ​ര​ക​ളു​ടെ സം​ഭാ​വ​ന.

ഓ​യി​ൻ മോ​ർ​ഗ​നും ബെ​ൻ സ്റ്റോ​ക്സും ചേ​ർ​ന്ന് ഇം​ഗ്ല​ണ്ടി​നെ നൂ​റു​ക​ട​ത്തി​യ​തി​നു പി​ന്നാ​ലെ യു​സ്വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ ഇ​ര​യാ​യി മോ​ർ​ഗ​ൻ മ​ട​ങ്ങി. തു​ട​ർ​ന്നെ​ത്തി​യ ജോ​സ് ബ​ട്ല​ർ​ക്കൊ​പ്പം സ്റ്റോ​ക്സ് പി​ടി​ച്ചു​നി​ന്ന​തോ​ടെ ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി. അ​ഞ്ചാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 93 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​ടു​വി​ൽ 51 പ​ന്തി​ൽ 53 റ​ണ്‍​സെ​ടു​ത്ത ജോ​സ് ബ​ട്ല​റി​നെ പു​റ​ത്താ​ക്കി കു​ൽ​ദീ​പ് സ​ഖ്യം പൊ​ളി​ച്ചു. പി​ന്നാ​ലെ സ്റ്റോ​ക്സി​നെ​യും കു​ൽ​ദീ​പ് മ​ട​ക്കി അ​യ​ച്ചു. 103 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു സ്റ്റോ​ക്സി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി. ഡേ​വി​ഡ് വി​ല്ലി​യെ​കൂ​ടി പു​റ​ത്താ​ക്കി കു​ൽ​ദീ​പ് വി​ക്ക​റ്റ് നേ​ട്ടം ആ​റാ​ക്കി ഉ​യ​ർ​ത്തി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പൊ​രു​തി​യ മോ​യി​ൻ അ​ലി(24), ആ​ദി​ൽ റ​ഷീ​ദ് (22) എ​ന്നി​വ​ർ ചേ​ർ​ന്ന് ഇം​ഗ്ല​ണ്ടി​നെ 250 ക​ട​ത്തി. ഉ​മേ​ഷ് യാ​ദ​വ് ര​ണ്ടും യു​സ്വേ​ന്ദ്ര ചാ​ഹ​ൽ ഒ​ന്നും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്കാ​യി ശി​ഖ​ർ ധ​വാ​നും രോ​ഹി​തും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണു ന​ൽ​കി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത 59 റ​ണ്‍​സി​ൽ നാ​ൽ​പ്പ​തും ധ​വാ​ന്‍റെ സം​ഭാ​വ​ന​യാ​യി​രു​ന്നു. ധ​വാ​നു ശേ​ഷ​മെ​ത്തി​യ കോ​ഹ്ലി, രോ​ഹി​തി​നു പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ഇ​ന്ത്യ വി​ജ​യ​ത്തി​ലേ​ക്ക് അ​നാ​യാ​സം അ​ടു​ത്തു. ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 167 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്ന കോ​ഹ്ലി പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ കെ.​എ​ൽ.​രാ​ഹു​ൽ(9*) രോ​ഹി​തി​നൊ​പ്പം വി​ജ​യ​ത്തി​ൽ കൂ​ട്ടു​നി​ന്നു. 15 ബൗ​ണ്ട​റി​ക​ളു​ടെ​യും നാ​ലു സി​ക്സ​റു​ക​ളു​ടെ​യും അ​ക​ന്പ​ടി​യി​ലാ​യി​രു​ന്നു രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.