വനിത പോലീസുകാരിക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച യുവാവ് പിടിയിൽ
Friday, July 13, 2018 7:34 AM IST
ആ​ലു​വ: കൊ​ച്ചി മെ​ട്രോ ആ​ലു​വ സ്റ്റേ​ഷ​നി​ലെ വ​നി​ത പോ​ലീ​സു​കാ​രി​ക്ക് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് പെ​രു​ങ്ക​ളം ഷാ​ലി​മാ​ർ മ​ൻ​സി​ൽ സി​ദ്ദി​ഖ് ഷി​ഹാ​ബു​ദീ​നാ(26)​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ട്ടാ​ക്ക​ട പൊ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ ആ​ലു​വ പൊ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

കിം​ഗ്സ്, റോ​യ​ൽ​സ്, എ​കെ​സി​എ​ച്ച് ഹാ​ക്കേ​ഴ്സ് എ​ന്നീ പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​ക​ൾ സ്ത്രീ​ക​ളെ ല​ക്ഷ്യം​വ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​രി​യു​ടെ ഫേ​സ്ബു​ക്കി​ൽ സു​ഹൃ​ത്ത് ക​മ​ന്‍റ് ഇ​ട്ടി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം പ്ര​തി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ പ്ര​തി വാ​ട്ട്സാ​പ്പി​ലൂ​ടെ​യും മ​റ്റു​മാ​ണ് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ ആ​ലു​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.