ബ്രെക്സിറ്റുമായി മുന്നോട്ട് പോയാൽ ബ്രിട്ടനുമായി വാണിജ്യ കരാർ ഉണ്ടാക്കില്ലെന്ന് ട്രംപ്
Friday, July 13, 2018 7:55 AM IST
ലണ്ടൻ: ബ്രെക്സിറ്റുമായി മുന്നോട്ട് പോയാൽ ബ്രിട്ടനുമായി വാണിജ്യ കരാർ ഉണ്ടാക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ബ്രിട്ടനിൽ നാലു ദിവസത്തെ സന്ദർശനത്തിനെത്തിയ ട്രംപ് "ദ സൺ' എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പക്ഷെ ബ്രെക്സിറ്റ് നടപ്പിലാകുകയാണെങ്കിൽ യുകെയ്ക്കു പകരം യൂറോപ്യൻ യൂണിയനുമായി അമേരിക്ക വാണിജ്യ കരാറിൽ ഇടപെടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ബ്രെക്സിറ്റ് ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകമാകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാട്.

ഇതിനിടെ, ട്രംപിന്‍റെ സന്ദർശനത്തിൽ വിവിധ നഗരങ്ങളിൽ പ്രതിഷേധം അരങ്ങേറുമെന്ന റിപ്പോർട്ടിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് എലിസബത്ത് രാജ്ഞിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.