പൊന്നാനിയിൽ കടൽക്ഷോഭം; 15 ബോട്ടുകൾ ഒഴുകിപ്പോയി
Friday, July 13, 2018 10:17 AM IST
മലപ്പുറം: പൊന്നായിലുണ്ടായ ശക്തമായ കടൽക്ഷോഭത്തേത്തുടർന്ന് കൂട്ടായി, പൊന്നാനി അഴിമുഖങ്ങളിൽ നങ്കൂരമിട്ടിരുന്ന 15 ബോട്ടുകൾ കടലിലേക്ക് ഒഴുകിപ്പോയി. കടൽക്ഷോഭവും ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കുമാണ് ബോട്ടുകൾ ഒഴുകിപ്പോകാൻ കാരണമെന്നാണ് സൂചന.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കടല്‍ ഭിത്തിയിലിടിച്ച്‌ നിരവധി ബോട്ടുകള്‍ തകര്‍ന്നതായും വിവിരങ്ങളുണ്ട്. വലിയ ബോട്ടുകൾ ഉപയോഗിച്ച് ഒഴുകിപ്പോയവയിൽ അഞ്ചു ബോട്ടുകൾ തിരികെയെത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.