റി​പ്പ​ബ്ലി​ക് ദി​നത്തിൽ ട്രം​പി​നെ മുഖ്യാതിഥിയായി ക്ഷ​ണി​ച്ച് ഇ​ന്ത്യ
Friday, July 13, 2018 10:27 AM IST
ന്യൂ​ഡ​ൽ​ഹി: 2019ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലേ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ക്ഷ​ണി​ച്ച് ഇ​ന്ത്യ. ഇ​ന്ത്യ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി​യാ​ൽ മോ​ദി സ​ർ​ക്കാ​രി​ന്‍റെ വി​ദേ​ശ​ന​യ​ങ്ങ​ളു​ടെ വി​ജ​യ​മാ​കുമെന്നാണ് വിലയിരുത്തൽ. എ​ന്നാ​ൽ അ​മേ​രി​ക്ക ഇ​ക്കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

2015 മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ച​ട​ങ്ങി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബാ​റ​ക് ഒ​ബാ​മ മു​ഖ്യാ​തി​ഥി​യാ​യി പങ്കെടുത്തിരുന്നു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​ക​രി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ ഈ ​വ​ർ​ഷം ആ​സി​യാ​ൻ അം​ഗ​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ളി​ലെ ത​ല​വ​ന്മാ​രാ​ണ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.