44 കോ​ടി​യു​ടെ അ​ഴി​മ​തി: ഫ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്കെ​തി​രേ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Monday, July 16, 2018 6:45 PM IST
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​ൻ ഫ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്കും മ​റ്റു മൂ​ന്നു പേ​ർ​ക്കു​മെ​തി​രേ സി​ബി​ഐ അ​ഴി​മ​തി​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ജ​മ്മു കാ​ഷ്മീ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട 44 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തി​ലാ​ണു ന​ട​പ​ടി. ഗൂ​ഡാ​ലോ​ച​ന​യും കൃ​ത്യ​നി​ർ​വ​ഹ​ണ വീ​ഴ്ച​യും അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

2002-2011 കാ​ല​ത്ത് ക്രി​ക്ക​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ബി​സി​സി​ഐ 112 കോ​ടി രൂ​പ ജ​മ്മു കാ​ഷ്മീ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു ന​ൽ​കി. ഇ​തി​ൽ 43.69 കോ​ടി രൂ​പ ഫ​റൂ​ഖ് അ​ബ്ദു​ള്ള​യും കൂ​ട്ടു​പ്ര​തി​ക​ളും വ​ഴി​മാ​റ്റി​യെ​ന്നാ​ണു കേ​സ്. 2012-ലാ​ണ് അ​ഴി​മ​തി പു​റ​ത്തു​വ​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.