കിലുവെയ്യ അഗ്നിപർവതം പൊട്ടിത്തെറിച്ചു; 13 പേർക്ക് പരിക്ക്
Tuesday, July 17, 2018 5:07 AM IST
ഹോണലൂലു: ഹവായി ദ്വീപിൽ കിലുവെയ്യ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് 13 പേർക്ക് പരിക്കേറ്റു. വിനോദ സഞ്ചാര ബോട്ടിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.

പൊട്ടിത്തെറിയെ തുടർന്ന് ഇവിടെനിന്നുള്ള ചാരവും പാറക്കഷണങ്ങളും ബോട്ടിനു മുകളിലേക്ക് വന്നു പതിക്കുകയായിരുന്നു. ലോകത്തിലെ സജീവ അഗ്നിപർവതങ്ങളിൽ ഒന്നാണ് കിലുവെയ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.