കെ​എ​സ്ആ​ർ​ടി​സി​യി​ലെ വ​നി​താ ക​ണ്ട​ക്ട​ർ​മാ​ർ "ജോ​ലി' ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Tuesday, July 17, 2018 2:30 PM IST
കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി​യി​ലെ വ​നി​താ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് റൂ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ടി വ​രും. ക​ണ്ട​ക്ട​റാ​യി ജോ​ലി​ക്ക് ക​യ​റി​യ​വ​ർ ആ ​ജോ​ലി ത​ന്നെ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ത​ര ഡ്യൂ​ട്ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച കെ​എ​സ്ആ​ർ​ഡി​സി എം​ഡി ടോ​മി​ൻ ത​ച്ച​ങ്ക​രി​യു​ടെ ഉ​ത്ത​ര​വ് കോ​ട​തി ശ​രി​വ​ച്ചു.

കെ​എ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ 32 വ​നി​താ ക​ണ്ട​ക്ട​ർ​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ക്ല​ർ​ക്കു​മാ​രു​ടെ ഡ്യൂ​ട്ടി എ​ട്ടു മ​ണി​ക്കൂ​റാ​ക്കി​യ ന​ട​പ​ടി​യും ശ​രി​വ​ച്ചു. ക​ണ്ട​ക്ട​ർ​മാ​രു​ടെ കു​റ​വ് മൂ​ലം ദി​വ​സ​വും നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

ജോ​ലി​ക്ക് ക​യ​റി​യ ത​സ്തി​ക​യി​ല്‍ അ​ല്ലാ​തെ മ​റ്റു ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യെ​ല്ലാം അ​ത​ത് ത​സ്തി​ക​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​ണ് കെ​എ​സ്ആ​ർ​ടി​സി എം​ഡി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. എം​ഡി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ യൂ​ണി​യ​ന്‍ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.